An Educational Blog

Trivandrum Teachers WhatsApp ഗ്രൂപ്പിന്‍റെ പുതിയ ചുവടുവയ്പ്പ്. ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.

UNIT 2


കളിവീട് നിര്‍മ്മാണം

കുട്ടിപ്പുര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  എന്‍റെ വീടും എന്‍റെ നാടും പ്ലോട്ട് തയ്യാറാക്കാനായി കളിവീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ഒറിഗാമി പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാം. ചുവടെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യൂ...






വീടുമായി ബന്ധപ്പെട്ട ചില കടങ്കഥകള്‍ പരിചയപ്പെടാം 


അങ്ങേലെ മുത്തീം മുക്കിലിരിക്കുംഇങ്ങേലെ മുത്തീം മുക്കിലിരിക്കും.
ചൂല് • മുറ്റം വൃത്തിയാക്കിയശേഷം ചൂല് ഒരിടത്ത് ഒതുക്കി വയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.
അങ്ങോട്ടോടും ഇങ്ങോട്ടോടുംമേലേനിന്ന് സത്യം പറയും.
തുലാസ്
അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
കിണ്ടി
അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അടുപ്പ്
അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
ചിരവ
അമ്മ കിടക്കുംമകളോടും.
അമ്മിക്കല്ലും കുഴവിയും
ആനയെ കാണാൻ വെളിച്ചമുണ്ട്ബീഡി കത്തിക്കാൻ തീയില്ല.
ടോർച്ച്
ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ.
ചൂല്
ആരും തൊടാത്തൊരു ഇറച്ചിക്കഷണം.
തീക്കട്ട

ഊതിയാലണയില്ലമഴയത്തുമണയില്ലഎണ്ണകൂടാതീ വിളക്കു കത്തും.
ഇലക്ട്രിക് ബൾബ്
ഒരമ്മ എന്നും വെന്തും നീറിയും
അടുപ്പു്
കട കട കുടു കുടു നടുവിലൊരു പാതാളം.
ആട്ടുകല്ല്
കറുത്തിരുണ്ടവൻകണ്ണു രണ്ടുള്ളവൻകടിച്ചാൽ രണ്ടു മുറി.
പാക്കുവെട്ടി
കാടുവെട്ടിഓടുവെട്ടിവെള്ളവെട്ടിവെള്ളം കണ്ടു.
തേങ്ങ
കാട്ടിലെ മരം നാട്ടിലെ കണക്കപ്പിള്ള.
നാഴി
കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു.
കട്ടിൽ
കാട്ടുപുല്ല് വീട്ടുസഭയിൽ.
പുൽപ്പായ
കാലകത്തിയാൽ തല പിളരും.
കത്രിക
കാലിന്മേൽ കണ്ണുള്ളോൻ വായിൽ പല്ലില്ലാത്തോൻ.
കത്രിക
കാലേൽ പിടിച്ചാൽ തോളേൽ കേറും.
കുട
കാലൊന്നേയുള്ളു യാത്രയേറെ നടത്തും.
കുട
കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും.
താക്കോൽകൂട്ടം.
കുത്തിയിട്ടാൽ മുളയ്ക്കില്ലവേലിയിൽ പടരില്ല.
ഉപ്പ്
കുത്തുന്ന കാളയ്ക്ക് കണ്ണ് പിന്നിൽ.
സൂചി
കൂട്ടിത്തിന്നാൻ ഒന്നാന്തരംഒറ്റയ്ക്കായാൽ ആർക്കും വേണ്ട.
ഉപ്പ്
കൊക്കിരിക്കും കുളം വറ്റി വറ്റി.
നിലവിളക്ക്
തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്.
കിണ്ടി
നാലുകാലുണ്ട്നടുവുണ്ട്നായക്കു തിന്നാൻ ഇറച്ചിയില്ല.
കസേര

പാടാനറിയാം പറയാനറിയാംചെയ്യാനൊന്നുമറിയില്ല.
റേഡിയോ
മൂന്നു ചിറകുള്ള വവ്വാൽ.
സീലിംഗ് ഫാൻ
വരുമ്പോൾ ചുവന്നിട്ട്പോകുമ്പോൾ കറുത്തിട്ട്.
മൺകലം

0 comments:

Post a Comment

 
Design by SALU K S | Bloggerized by 9447002925 | trivandrumteachers@gmail.com